Wednesday, October 8, 2008

പുതിയ പുസ്തകങ്ങൾ | ഓക്ടോബർ - 1

1) kathayithu vasudhevam കഥയിതു വാസുദേവം
John paul ജോണ്‍ പോള്‍
DC Books ഡിസി ബുക്ക്സ്
Paper Back - 140 pages ISBN: 978-81-264-2103-9
ഗൃഹാതുരത്വം ഓര്‍മ്മയായി അവതരിപ്പിക്കപ്പെടുന്ന കഥകള്‍

2) Mumbai മുംബൈ
Lizy ലിസിMathrubhumi Books
Pages:119 Price: INR 60

ഒരു മഹാനഗരം. അതില്‍ ഏതാനും മനുഷ്യര്‍. മുംബൈയുടെ ജീവനാഡികളായ ഇലക്‌ട്രിക്‌ ട്രെയിനുകള്‍. എല്ലാറ്റിലുമുപരി, മഴ. ഇടയ്‌ക്ക്‌ എം.എഫ്‌. ഹുസൈനും സരസ്വതിയും ദീപമേത്തയും. ഇങ്ങനെ നമ്മുടെ മുമ്പിലൂടെ അതിവേഗം കടന്നു പോകുന്ന ഒരു ഇലക്‌ട്രിക്‌ ട്രെയിനാണ്‌ ലിസിയുടെ നോവല്‍. ഇതിനു രേഖീയമായ ഒരു കഥയില്ല. ഭാഷയുടെ സങ്കീര്‍ണതകളില്ല, ആര്‍ഭാടങ്ങളില്ല

3) KERALEEYAM കേരളീയം
VINODKUMAR വിനോദ് കുമാര്‍
DC BOOKS
HISTORY Price 165 ISBN 9788126419630 Edition 1 Language Malayalam

4) PRAVASAM പ്രവാസം
M.MUKUNDAN എം.മുകുന്ദന്‍
DC BOOKS ഡിസി ബൂക്സ്
Price 225 ISBN 9788126419890 Edition 1 Language Malayalam
മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍

Thursday, July 24, 2008

എം.എന്‍. വിജയന്‍ സമ്പൂര്‍ണ്ണ കൃതികള്‍.



പ്രീപബ്ലീക്കേഷന്‍ സൌജന്യം.
3500 രൂപയുടെ പുസ്തകത്തിനു വെറും 2250 രൂപ മാത്രം.

അവസാന തീയതി ആഗസ്റ്റ് 30

Monday, June 30, 2008

വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി






























പ്രതിഭാഷ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളിലൂടെ സമകാലികമലയാളകവിതയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ പ്രതിഭയാണ് വിഷ്ണുപ്രസാദ്.

നാട്ടുകാഴ്ചകളില്‍ നിന്നും, ചിരപരിചിതമായ പരിതസ്ഥിതികളില്‍ നിന്നും നാട്യരഹിതമായ ഭാഷയിലൂടെ അസാധാരണമായ ഉള്‍ക്കാഴ്‌ചകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷ്ണുപ്രസാദിന്റെ 34 കവിതകളുടെ സമാഹാരം.

പുസ്തകം ഓണ്‍ലൈന്‍ വാങ്ങുന്നതിനായി “ഈ ലിങ്ക്” സന്ദര്‍ശിക്കുക.
ഇപ്പോള്‍ www.smartneeds.com -ല്‍ നിന്ന് ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് പ്രസാധകരായ ഡെല്‍ഗേറ്റ് ബുക്സ് നല്‍കുന്ന 10% കിഴിവോടുകൂടി കവിയുടെ കയ്യൊപ്പുള്ള പുസ്തകം ലഭിക്കുന്നു.*
*ഓഫര്‍ ഇന്ത്യയ്ക്കകത്തേയ്ക്ക് അയയ്ക്കുന്ന കോപ്പികളില്‍ മാത്രം പരിമിതകാലത്തേക്ക് ലഭ്യം.

Wednesday, June 18, 2008

ചുവപ്പാണെന്റെ പേര്


ഹിജറവര്‍ഷത്തിന്റെ ആയിരാമാണ്ട് ആഘോഷവുമായി ബന്ധപ്പെട്ട് 16-)0 നൂറ്റാണ്ടില്‍ സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ ഒരു വിശിഷ്‌ട ഗ്രന്ഥം നിര്‍മ്മിക്കാനായി എനിഷ്‌ത്തേ എഫന്റിയെ ഏല്‍പ്പിക്കുന്നു. ഫ്രാങ്ക് രീതിയും, പരമ്പരാഗത പേര്‍ഷ്യന്‍ ഉസ്താദുമാരുടെ രീതിയും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെ ചിത്രകാരന്മാര്‍ക്കിടയില്‍ പരമ്പരകൊലപാതകങ്ങള്‍ നടക്കുന്നു. ബ്ലാക്ക്, സ്റ്റോര്‍ക്ക്, ബട്ടര്‍ഫ്ലൈ, ഓലീവ്, ഉസ്താത് ഉസ്മാന്‍, ഷെകുരേ, എസ്തര്‍.... ഇവരില്‍ ആരാണ് കൊലപാതകി? ആഖ്യാനത്തിന് പുതിയ മാനങ്ങള്‍ നല്‍കിയതും ഓട്ടോമന്‍ ചരിത്രം, ചിത്രകല എന്നിവയെ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്ന ഗ്രന്ഥം. 2006ല്‍ നോബല്‍ പ്രൈസ് നേടിയ എഴുത്തുകാരനാണ് ഓര്‍ഹന്‍ പാമുക്ക്.

ചാവൊലി


ഒരുപാടു ആഖ്യാതാക്കളിലൂടെയാണ്‌ നോവല്‍ സഞ്ചരിക്കുന്നത്‌ എന്നത്‌ ഇതിന്റെ രചനാ പ്രതേ്യകതയാണ്‌. അനവധി നാവുകളിലൂടെ, രഘൂത്തമന്റെ ഡയറി കുറിപ്പിലൂടെ കടന്നു വരുന്ന അനുഭവങ്ങള്‍, കേട്ടുകേഴ്‌വികള്‍, ചരിത്രവസ്‌തു സഞ്ചയമായ അഖ്യാനത്തിലൂടെ രണ്ടു നൂറ്റാണ്ടുകളുടെ ദേശചരിത്രം അനാവൃതമാകുന്നു. അഞ്ചു തലമുറകളുടെ ജീവിതം വൈവിധ്യപൂര്‍ണ്ണമായ തൊഴിലിടങ്ങളുടെ നേരുമായി നമുക്കു മുന്നില്‍ വന്നുനില്‍ക്കുന്നു. നെടുമങ്ങാടിന്റെ ഭാഷയെന്നതിനുപരി ജാതിമതഭേദമില്ലാത്ത ജനത ഉപയോഗിച്ചിരുന്ന ഭാഷായുടെ, അവരുടെ അസംബന്ധപ്പാട്ടുകളുടെ, കഥകളുടെ രേഖാസംസ്‌കരണവുമായി കൃതി മാറുന്നു.







ചാവൊലി
പി ഏ ഉത്തമന്‍
ഡി.സി. ബുക്‌സ്‌ കോട്ടയം

Thursday, April 17, 2008

ഓഷോ ദര്‍ശനങ്ങള്‍

ഓഷോ ദര്‍ശനങ്ങള്‍
Athmakatha (Osho) ആത്മകഥ (ഓഷോ)
Osho ഓഷോ
Green Books ഗ്രീന്‍ ബുക്ക്സ്
ഓഷോ എന്ന പദത്തിന്റെ അര്‍ത്ഥം സമുദ്രത്തില്‍ വിലയം പ്രാപിച്ചത് എന്നാകുന്നു. ഈ ഗ്രഹം സന്ദര്‍ശിച്ച ഒരു വിരുന്നുകാരന്റെ കഥ
Sambogathil ninnu samadhiyilekku സംഭോഗത്തില്‍ നിന്നും സമാധിയിലേക്ക്
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
ഓഷോ രജനീഷിന്റെ ഏക്കാലത്തേയും മികച്ച ഗ്രന്ഥമായ സെക്സ് ടു സൂപ്പര്‍ കോണ്‍ഷ്യസ് മലയാളത്തില്‍ ലഭ്യമാകുന്നു. ജീവിതത്തിന്റെ ആനന്ദവും , ആഘോഷവും വെളിപ്പെടുത്തുന്ന കൃതി.
Purushan പുരുഷന്‍
Osho ഓഷോ
Green Books ഗ്രീന്‍ ബുക്ക്സ്
യിംഗ്-യാംഗ് സങ്കല്‍പ്പങ്ങളെ സാക്ഷ്യപ്പെടുത്തി പുരുഷ-സ്ത്രീ ഭാവങ്ങളിലെ പുരുഷഗുണത്തെ ഓഷോ വിവരിക്കുന്നു. “ദി മാന്‍” എന്ന കൃതിയുടെ മലയാളം പരിഭാഷ
Sthree സ്ത്രീ
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
സ്ത്രീ എന്ന മഹാ സമസ്യയെ ഓഷോ ചുരുളഴിക്കുന്നു. ബന്ധങ്ങള്‍,കുടുംബം, വിവാഹം, രതി, ജനനനിയന്ത്രണം എന്നിവയിലെ ഓഷോവിയന്‍ നിലപാടുകള്‍. ഓഷോ രജനീഷിന്റെ മികച്ച കൃതികളിലൊന്ന്
Oru Kappu Chaya ഒരു കപ്പ് ചായ
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ

ഓഷോ രജനീഷ് സുഹൃത്തുക്കള്‍ക്കും, ശിഷ്യര്‍ക്കും അയച്ച കത്തുകളുടെ സമാഹാരം. കാലാതീതമായ വിജ്ഞാനശേഖരം
Tantrikatha, Athmeeyatha, Laimgikatha താന്ത്രികത, ലൈംഗികത, ആത്മീയത
Osho ഓഷോ
Mulberry Publications മള്‍ബറി പബ്ലിക്കേഷന്‍സ്
താന്ത്രികത, ലൈംഗികത, ആത്മീയത എന്നിവയില്‍ ഓഷോ ദര്‍ശിക്കുന്നതെന്തെന്ന് വിശദമാക്കുന്ന കൃതി.
Laimgikathayil Ninnum Athibodhathileykku ലൈംഗികതയില്‍ നിന്നും അതിബോധത്തിലേക്ക്
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
ഓഷോ രജനീഷിന്റെ ഏക്കാലത്തേയും മികച്ച ഗ്രന്ഥമായ സെക്സ് ടു സൂപ്പര്‍ കോണ്‍ഷ്യസ് മലയാളത്തില്‍ ലഭ്യമാകുന്നു. ജീവിതത്തിന്റെ ആനന്ദവും , ആഘോഷവും വെളിപ്പെടുത്തുന്ന കൃതി.

Tuesday, March 18, 2008

മയ്യഴിയുടെ നാടകം

നമ്മുടെ ഉത്തരാധുനിക ചര്‍ച്ചകള്‍, സാഹിത്യ കൃതികളെ പാടെ വിഗണിക്കുന്ന സ്ഥിതിയിലായിരുന്നെങ്കില്‍, ആധുനികതയില്‍ എല്ലാ പര്യാലോചനകളും സാഹിത്യ കൃതികളെ ഊന്നിക്കൊണ്ടായിരുന്നു. മലയാള സാഹിത്യത്തില്‍, ‘ ആധുനികത’യുടെ ഭിന്നമാനങ്ങളുള്ള ദാര്‍ശനികാവിഷ്കാരങ്ങളാണ് മുകുന്ദന്റെ കൃതികളില്‍. മുകുന്ദന്റെ മറ്റു രചനകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു രചനയാണ് ‘ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. നായക കഥാപാത്ര(ദാസന്‍)ത്തില്‍ ക്രമേണ പ്രബലമാകുന്ന ഒരു സ്വത്വപ്രതിസന്ധി ‘മയ്യഴി’യിലും നാം കാണുന്നുണ്ടെങ്കിലും അധിനിവേശം അധികാരം, ചരിത്രം, പ്രദേശം, സംസ്കാരം, മിത്ത് എന്നിങ്ങനെ ഭിന്ന ഘടകങ്ങള്‍ സമന്വയിക്കുന്ന ഒരു രചന എന്ന നിലയില്‍, ‘ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന കൃതിയുടെ വായനാസാധ്യതകള്‍ അവസാനിക്കുന്നില്ല.

‘ആത്മാവുകള്‍ വിഹരിക്കുന്ന വെള്ളിയാങ്കല്ല് ഒന്നു കണ്ടിട്ടു കാലമെത്രയോ ആയി. കടല്‍ക്കരയില്‍ ചെന്നിരുന്ന് പടിഞ്ഞാറോട്ട് നോക്കിയിരിക്കുമ്പോള്‍, സ്വന്തം മനസ്സ് അതിന്റെ എല്ലാ ഭൌതിക പ്രശ്നങ്ങളില്‍ നിന്നും മോചനം നേടിയിരുന്നു. മയ്യഴിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോ അച്ഛനെക്കുറിച്ചോ ചന്ത്രികയെക്കുറിച്ചോ ഒന്നുമുള്ള ചിന്തകള്‍ അപ്പോള്‍ മനസ്സിനെ അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ ഭാരം അപ്പോള്‍ അറിഞ്ഞിരുന്നില്ല. അങ്ങകലെ രജത ദ്വീപായി കാണുന്ന വെള്ളിയാങ്കല്ല് ജീവിച്ചിരിക്കവെ തന്നെ ആശ്വാസം പകര്‍ന്നു തരുന്നു.’

തികച്ചും വ്യത്യസ്ഥമായ രണ്ടു ദാര്‍ശനിക ധാരകളുടെ പരോക്ഷവും സംഘര്‍ഷാതമകവുമായ ഒരു സംവാദമായി നോവല്‍ മാറുന്നു. കാലം മയ്യഴിയിലവതരിപ്പിച്ച നാടകത്തിലെ എല്ലാ കഥാപാത്രങ്ങളെയും മിഴിവുറ്റതാക്കാന്‍ മുകുന്ദനു സാധിച്ചുവെന്നത് ചെറിയ കാര്യമല്ല

പുസ്തകം സ്മാര്‍ട്നീഡ്സില്‍ ലഭ്യമാണ്.

http://www.smartneeds.com/shpdetails.asp?ID=426





for malayalam books visit http://www.smartneeds.com

Thursday, March 13, 2008

ഏതു പുസ്തകവും ഒരു വിരല്‍ത്തുമ്പില്‍

നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതുപുസ്തകവും ഇപ്പോള്‍ സ്മാര്‍ട്നീഡ്സില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. Request Non-Listed Item ല്‍ ചെന്ന് ആവശ്യമുള്ള പുസ്തകങ്ങള്‍ ചേര്‍ത്താല്‍ മതിയാവും.

Tuesday, February 19, 2008

സ്നേഹത്തിന്റെ താളുകള്‍

സ്നേഹത്തിലധിഷ്ഠിതമായ ശക്തമായ അന്തര്‍ധാരയാണ് ബഷീറിന്റെ കൃതികളില്‍. സ്നേഹം കൊണ്ട് സര്‍വ്വചരാചരങ്ങളെയും കൈപ്പിടിയിലാക്കുന്ന രചനാവൈഭവമാണ് ബഷീറിനുള്ളത്.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.





Basheer Sampoorna Krithikal Part - 1 & 2

മലയാളികളുടെ സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍.


അഞ്ചു ശതമാനം കിഴിവോടെ ഇന്ത്യയിലെവിടെയും സൌജന്യമായി എത്തിച്ചു തരുന്നു.

Thursday, February 14, 2008

വാലന്റൈന്‍ ഡേ സ്പെഷ്യല്‍

വാലന്റൈന്‍ ഡേ സ്പെഷ്യല്‍

(1) മലയാളത്തിലെ പ്രണയകവിതകള്‍
DC Books ഡിസി ബുക്ക്സ്
സമാഹരണം : VR Sudheesh വി ആര്‍ സുധീഷ്
പ്രണയം ജ്വലിക്കുന്ന കവിതകളുടെ സമാഹാരം

(2) വിശ്വപ്രശസ്ത പ്രണയകഥകള്‍
DC Books ഡിസി ബൂക്സ്
പരിഭാഷ : ഗീതാലയം ഗീതാകൃഷ്ണന്‍ Geetha Krishnan
പ്രേമം എന്ന തീഷ്ണവികാരത്തിന്റെ മുഖമുദ്രയേന്തുന്ന സൃഷ്ടികള്‍

(3) മലയാളത്തിലെ പ്രണയകഥകള്‍
DC Books ഡിസി ബൂക്സ്
സമാഹരണം : വി ആര്‍ സുധീഷ് VR Sudheesh
വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍ അനില്‍‌കുമാര്‍ വരെ ഉള്ളവരുടെ തിരഞ്ഞെടുത്ത പ്രണയകഥകള്‍.

(4)ഖലീല്‍ ജിബ്രാന്റെ പ്രണയ ലേഖനങ്ങള്‍
Papeon Pub. പാപ്പിയോണ്‍ പബ്ലിക്കേഷന്‍സ്
പ്രണയത്തിന്റെ അവദൂതന്‍ ഖലീല്‍ ജിബ്രന്റെയും, ഈജിപ്ഷ്യന്‍ എഴുത്തുകാരി മേസിയാദോവിന്റെയും കുറിപ്പുകള്‍.

Friday, February 8, 2008

സ്മാര്‍ട്ട് ന്യൂസ്: അഗ്രഗേറ്റര്‍

സുഹൃത്തുക്കളേ,

സ്മാര്‍ട്ട്‌നീഡ്സ്.കോം എന്ന പോര്‍ട്ടലില്‍ ഒരു അഗ്രഗേറ്റര്‍ സംവിധാനം കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം ശ്രദ്ധയില്‍ പെടുത്തുന്നു..
http://www.smartneeds.com/blog/aggr.php എന്ന ലിങ്കില്‍ ഇത് കാണാവുന്നതാണ്.
പുതിയ ബ്ലോഗ് പോസ്റ്റുകള്‍, കമെന്റുകള്‍, മലയാളം ബ്ലോഗുകള്‍ എന്നിവയും, മാതൃഭൂമി, യാഹൂമലയാളം തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളും ഉള്‍പ്പെടുത്തിയതാണ് നിലവിലെ അഗ്രഗേറ്റര്‍.

ഇത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

-- സ്മാര്‍ട്ട്നീഡ്‌സ് ടീം

Wednesday, February 6, 2008

ഒരു ചുവടുകൂടി മുന്നോട്ട്..

പ്രിയമുള്ളവരേ,

ഇന്റര്‍നെറ്റിലെ എഴുത്തും വായനയും വഴി പരിചിതരായ മൂന്നു വ്യക്തികളുടെ സ്നേഹബന്ധത്തില്‍ നിന്ന് ഉടലെടുത്ത എളിയ സംരംഭമാണ് സ്മാര്‍ട്ട് നീഡ്‌സ്.


നിങ്ങളുടെ ആവശ്യങ്ങള്‍ നന്നായി മനസ്സിലാക്കി കാര്യക്ഷമവും സമയബന്ധിതവുമായ സേവനം ഉറപ്പുവരുത്തുകയാണ് 'വായനയുടെ, കാഴ്ചയുടെ, സംഗീതത്തിന്റെ പുതുവസന്തം’ എന്ന് ഞങ്ങള്‍ വിളിക്കപ്പെടാനിഷ്ടപ്പെടുന്ന സ്മാര്‍ട്ട് നീഡ്‌സിന്റെ അടിസ്ഥാനോദ്ദേശ്യം.

പുസ്തകങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് - പ്രത്യേകിച്ച് മലയാള സാഹിത്യം അപ്രാപ്യമായ, കേരളത്തിനു പുറത്ത് താമസിക്കുന്നവര്‍ക്ക് ഒരുകൈ സഹായം.

നിങ്ങളുടെ അഭിരുചിക്ക് യോജിച്ച പുസ്തകങ്ങള്‍, ചലചിത്രങ്ങള്‍, സംഗീതം തുടങ്ങിയവ അനായാസം വേഗത്തില്‍ കണ്ടെത്താന്‍ ഉതകും വിധം ലളിതമായി സംവിധാനിച്ചിട്ടുള്ളതാണ് സ്മാര്‍ട്ട് നീഡ്‌സ് വെബ് പോര്‍ട്ടല്‍. നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉടനടി പരിഹാരം നല്‍കാന്‍ ആവശ്യമായ സൌകര്യങ്ങളോടെ സദാ ജാഗരൂകരായ ഒരു ടീം സ്മാര്‍ട്ട് നീഡ്‌സിനു പിന്നിലുണ്ട്.
ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിന്റെ വി.പി.പി സേവനം ഉപയോഗപ്പെടുത്തി മുന്‍‌കൂര്‍ പണമീടാക്കാതെ തന്നെ ഇന്ത്യയിലെവിടെയും പുസ്തകങ്ങള്‍ എത്തിക്കുന്നു. ഇന്‍ഡ്യന്‍ സ്പീഡ് പോസ്റ്റ്, ബുക്ക് എയര്‍മെയില്‍, കൊറിയര്‍ സര്‍വീസ് എന്നിവ വഴി വിദേശത്തേക്കും പുസ്തകങ്ങളെത്തിക്കുന്നു.
ചെക്ക്/ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിങ്ങനെ പണമയയ്ക്കാന്‍ വിവിധ സൌകര്യങ്ങള്‍ സ്മാര്‍ട്ട് നെഡ്‌സിലുണ്ട്. കൂടുതല്‍ സഹായങ്ങള്‍ക്ക് http://www.smartneeds.com/contactus.asp സന്ദര്‍ശിക്കുക.

ചെറുതും വലുതുമായ എല്ലാ മലയാളം പ്രസാധകരുടെയും പുസ്തകങ്ങള്‍ വൈകാതെ ഉള്‍പ്പെടുത്തും.
പുസ്തകങ്ങളും സിഡികളും കൂടാതെ പ്രവാസിമലയാളികള്‍ക്ക് ഉപകാരപ്രദമായ പലവിധ സേവനങ്ങളും വരും മാസങ്ങളില്‍ സ്മാര്‍ട്നീഡ്സില്‍ ലഭ്യമായിത്തുടങ്ങും.

കാത്തിരിക്കുക, മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഞങ്ങള്‍ പ്രതീക്ഷയോടെ ചുവടു വെക്കുന്നു, ഈ നിമിഷം മുതല്‍..

അനുഗ്രഹിക്കുക.

എന്ന്,
ടീം സ്മാര്‍ട്ട് നീഡ്സ്
(ഇക്കാസ്, ദേവദാസ്, കുട്ടമ്മെനോന്‍)

==================================================
(KeyWords)
smartneeds, smartneeds.com,smart, needs, smart needs, online, online book store, e-shop, online malayalam books, online malayalam movies, malayalam,malayalam books, malayalam movies, malayalam music, kerala, kerala books, kerala movies, mallu movies, mallu books, mallu music, ebook, e-book,blog, blog books, smartneeds, smart needs,online bookstore kerala,buy malayalam books, buy cds

Monday, February 4, 2008

New Arrival



A beautiful Oil Painting by Mohammed Aslam.

He is an upcoming artist from Cochin.

Now doing Bachelor of Fine arts from Sri. Sankara Sanskrit University, Kaladi.

You can buy this painting at www.smartneeds.com