Tuesday, December 1, 2009

കൊടകരപുരാണം - റീലോഡഡ്















അങ്ങനെ മറ്റൊരു കാത്തിരിപ്പുകൂടി അവസാനിക്കുന്നു.
ഒരു വാക്ക്, ഓര്‍ത്താല്‍ത്തന്നെ ചിരി വിടരുന്ന ഒരു വാക്ക്. ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അതാണ് ‘കൊടകരപുരാണം’.
ആസ്വാദകരുടെ ഏറെനാള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഏതുതിരക്കിലും മനസ്സിനെ തണുപ്പിക്കാന്‍ പാകത്തില്‍ ചിരിയുടെ മുല്ലമൊട്ടുകളുമായി കൊടകരപുരാണം വീണ്ടുമെത്തുന്നു, പുസ്തകരൂപത്തില്‍.

210 പേജുകളിലായി നാല്‍പ്പത് കഥകളാണ് ഇത്തവണ വിശാലമനസ്കന്‍ നമുക്ക് സമ്മാനിക്കുന്നത്.


“കൊടകരപുരാണത്തെ സാഹിത്യത്തിന്റെ ഏതു ശാഖയിലെ തളിരാക്കി മാറ്റണം എന്ന കാര്യത്തില്‍ ആര്‍ക്കും പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ കഴിയില്ല. കാരണം, പറഞ്ഞും പ്രയോഗിച്ചും ചെയ്തും പോന്ന ഒരു കൊമ്പിലും ഇതുവരെ പൂക്കാത്ത ഒന്നാണത്. അല്ലെങ്കില്‍ എല്ലാ കൊമ്പിലും പൂക്കുന്ന ഒന്ന്. പക്ഷേ, ഇതൊരു തുടക്കമാണ്. ജീവിതത്തില്‍ കഥയില്ലാത്തവരും കവിതയില്ലാത്തവരുമായി കഴിഞ്ഞിരുന്ന ‘എല്ലാവരും തൃശൂര്‍ക്ക് പോയി, ഞാനും പോയി’ എന്നു പറഞ്ഞിരുന്ന അക്ഷരങ്ങള്‍ മണക്കുന്ന അകങ്ങളില്ലാതിരുന്ന ഭൂരിപക്ഷത്തിന്റെ കഥകളെഴുതുന്ന ഒരാള്‍! പ്രസാധകനും എഡിറ്ററും അവതാരികയും പഠനവും ഒന്നുമില്ലാതെ വായനക്കാരന്റെ മുന്നില്‍ എഴുത്തുകാരന്‍ സ്വയം തുറന്നുവച്ച പേജില്‍ ബ്ലോഗിലെ സൃഷ്ടി വായിക്കപ്പെടുമ്പോള്‍, അതില്‍ ഒരു തരം ബാധ്യതയുടെയും നേര്‍ത്ത അകലം പോലും സൃഷ്ടിക്കുന്നില്ല. ഈ ബാധ്യതയില്ലായ്മ ഭാഷയ്ക്കുകൂടി കൈവരുന്നതാണ് സജീവ് എടത്താടന്‍ എന്ന വിശാലമനസ്കനെ ഇത്രയും ജനപ്രിയനാക്കി മാറ്റുന്നത്.”
-മാതൃഭൂമി ആഴ്ചപ്പതിപ്പ്

പുസ്തകത്തിന് ഇന്ത്യയില്‍ വില രൂ. 149.95
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. തപാല്‍/കൊറിയര്‍ ചിലവടക്കം പരമാവധി 190/- രൂപയ്ക്ക് ഇന്ത്യയിലെ ഏത് വിലാസത്തിലും പുസ്തകം നിങ്ങള്‍ക്ക് ലഭിക്കും.

പുസ്തകം ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം.
ഓര്‍ക്കുക, കോപ്പികള്‍ പരിമിതമാണ്.

Wednesday, October 8, 2008

പുതിയ പുസ്തകങ്ങൾ | ഓക്ടോബർ - 1

1) kathayithu vasudhevam കഥയിതു വാസുദേവം
John paul ജോണ്‍ പോള്‍
DC Books ഡിസി ബുക്ക്സ്
Paper Back - 140 pages ISBN: 978-81-264-2103-9
ഗൃഹാതുരത്വം ഓര്‍മ്മയായി അവതരിപ്പിക്കപ്പെടുന്ന കഥകള്‍

2) Mumbai മുംബൈ
Lizy ലിസിMathrubhumi Books
Pages:119 Price: INR 60

ഒരു മഹാനഗരം. അതില്‍ ഏതാനും മനുഷ്യര്‍. മുംബൈയുടെ ജീവനാഡികളായ ഇലക്‌ട്രിക്‌ ട്രെയിനുകള്‍. എല്ലാറ്റിലുമുപരി, മഴ. ഇടയ്‌ക്ക്‌ എം.എഫ്‌. ഹുസൈനും സരസ്വതിയും ദീപമേത്തയും. ഇങ്ങനെ നമ്മുടെ മുമ്പിലൂടെ അതിവേഗം കടന്നു പോകുന്ന ഒരു ഇലക്‌ട്രിക്‌ ട്രെയിനാണ്‌ ലിസിയുടെ നോവല്‍. ഇതിനു രേഖീയമായ ഒരു കഥയില്ല. ഭാഷയുടെ സങ്കീര്‍ണതകളില്ല, ആര്‍ഭാടങ്ങളില്ല

3) KERALEEYAM കേരളീയം
VINODKUMAR വിനോദ് കുമാര്‍
DC BOOKS
HISTORY Price 165 ISBN 9788126419630 Edition 1 Language Malayalam

4) PRAVASAM പ്രവാസം
M.MUKUNDAN എം.മുകുന്ദന്‍
DC BOOKS ഡിസി ബൂക്സ്
Price 225 ISBN 9788126419890 Edition 1 Language Malayalam
മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍

Thursday, July 24, 2008

എം.എന്‍. വിജയന്‍ സമ്പൂര്‍ണ്ണ കൃതികള്‍.



പ്രീപബ്ലീക്കേഷന്‍ സൌജന്യം.
3500 രൂപയുടെ പുസ്തകത്തിനു വെറും 2250 രൂപ മാത്രം.

അവസാന തീയതി ആഗസ്റ്റ് 30

Monday, June 30, 2008

വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി






























പ്രതിഭാഷ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളിലൂടെ സമകാലികമലയാളകവിതയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ പ്രതിഭയാണ് വിഷ്ണുപ്രസാദ്.

നാട്ടുകാഴ്ചകളില്‍ നിന്നും, ചിരപരിചിതമായ പരിതസ്ഥിതികളില്‍ നിന്നും നാട്യരഹിതമായ ഭാഷയിലൂടെ അസാധാരണമായ ഉള്‍ക്കാഴ്‌ചകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷ്ണുപ്രസാദിന്റെ 34 കവിതകളുടെ സമാഹാരം.

പുസ്തകം ഓണ്‍ലൈന്‍ വാങ്ങുന്നതിനായി “ഈ ലിങ്ക്” സന്ദര്‍ശിക്കുക.
ഇപ്പോള്‍ www.smartneeds.com -ല്‍ നിന്ന് ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് പ്രസാധകരായ ഡെല്‍ഗേറ്റ് ബുക്സ് നല്‍കുന്ന 10% കിഴിവോടുകൂടി കവിയുടെ കയ്യൊപ്പുള്ള പുസ്തകം ലഭിക്കുന്നു.*
*ഓഫര്‍ ഇന്ത്യയ്ക്കകത്തേയ്ക്ക് അയയ്ക്കുന്ന കോപ്പികളില്‍ മാത്രം പരിമിതകാലത്തേക്ക് ലഭ്യം.

Wednesday, June 18, 2008

ചുവപ്പാണെന്റെ പേര്


ഹിജറവര്‍ഷത്തിന്റെ ആയിരാമാണ്ട് ആഘോഷവുമായി ബന്ധപ്പെട്ട് 16-)0 നൂറ്റാണ്ടില്‍ സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ ഒരു വിശിഷ്‌ട ഗ്രന്ഥം നിര്‍മ്മിക്കാനായി എനിഷ്‌ത്തേ എഫന്റിയെ ഏല്‍പ്പിക്കുന്നു. ഫ്രാങ്ക് രീതിയും, പരമ്പരാഗത പേര്‍ഷ്യന്‍ ഉസ്താദുമാരുടെ രീതിയും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെ ചിത്രകാരന്മാര്‍ക്കിടയില്‍ പരമ്പരകൊലപാതകങ്ങള്‍ നടക്കുന്നു. ബ്ലാക്ക്, സ്റ്റോര്‍ക്ക്, ബട്ടര്‍ഫ്ലൈ, ഓലീവ്, ഉസ്താത് ഉസ്മാന്‍, ഷെകുരേ, എസ്തര്‍.... ഇവരില്‍ ആരാണ് കൊലപാതകി? ആഖ്യാനത്തിന് പുതിയ മാനങ്ങള്‍ നല്‍കിയതും ഓട്ടോമന്‍ ചരിത്രം, ചിത്രകല എന്നിവയെ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്ന ഗ്രന്ഥം. 2006ല്‍ നോബല്‍ പ്രൈസ് നേടിയ എഴുത്തുകാരനാണ് ഓര്‍ഹന്‍ പാമുക്ക്.

ചാവൊലി


ഒരുപാടു ആഖ്യാതാക്കളിലൂടെയാണ്‌ നോവല്‍ സഞ്ചരിക്കുന്നത്‌ എന്നത്‌ ഇതിന്റെ രചനാ പ്രതേ്യകതയാണ്‌. അനവധി നാവുകളിലൂടെ, രഘൂത്തമന്റെ ഡയറി കുറിപ്പിലൂടെ കടന്നു വരുന്ന അനുഭവങ്ങള്‍, കേട്ടുകേഴ്‌വികള്‍, ചരിത്രവസ്‌തു സഞ്ചയമായ അഖ്യാനത്തിലൂടെ രണ്ടു നൂറ്റാണ്ടുകളുടെ ദേശചരിത്രം അനാവൃതമാകുന്നു. അഞ്ചു തലമുറകളുടെ ജീവിതം വൈവിധ്യപൂര്‍ണ്ണമായ തൊഴിലിടങ്ങളുടെ നേരുമായി നമുക്കു മുന്നില്‍ വന്നുനില്‍ക്കുന്നു. നെടുമങ്ങാടിന്റെ ഭാഷയെന്നതിനുപരി ജാതിമതഭേദമില്ലാത്ത ജനത ഉപയോഗിച്ചിരുന്ന ഭാഷായുടെ, അവരുടെ അസംബന്ധപ്പാട്ടുകളുടെ, കഥകളുടെ രേഖാസംസ്‌കരണവുമായി കൃതി മാറുന്നു.







ചാവൊലി
പി ഏ ഉത്തമന്‍
ഡി.സി. ബുക്‌സ്‌ കോട്ടയം

Thursday, April 17, 2008

ഓഷോ ദര്‍ശനങ്ങള്‍

ഓഷോ ദര്‍ശനങ്ങള്‍
Athmakatha (Osho) ആത്മകഥ (ഓഷോ)
Osho ഓഷോ
Green Books ഗ്രീന്‍ ബുക്ക്സ്
ഓഷോ എന്ന പദത്തിന്റെ അര്‍ത്ഥം സമുദ്രത്തില്‍ വിലയം പ്രാപിച്ചത് എന്നാകുന്നു. ഈ ഗ്രഹം സന്ദര്‍ശിച്ച ഒരു വിരുന്നുകാരന്റെ കഥ
Sambogathil ninnu samadhiyilekku സംഭോഗത്തില്‍ നിന്നും സമാധിയിലേക്ക്
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
ഓഷോ രജനീഷിന്റെ ഏക്കാലത്തേയും മികച്ച ഗ്രന്ഥമായ സെക്സ് ടു സൂപ്പര്‍ കോണ്‍ഷ്യസ് മലയാളത്തില്‍ ലഭ്യമാകുന്നു. ജീവിതത്തിന്റെ ആനന്ദവും , ആഘോഷവും വെളിപ്പെടുത്തുന്ന കൃതി.
Purushan പുരുഷന്‍
Osho ഓഷോ
Green Books ഗ്രീന്‍ ബുക്ക്സ്
യിംഗ്-യാംഗ് സങ്കല്‍പ്പങ്ങളെ സാക്ഷ്യപ്പെടുത്തി പുരുഷ-സ്ത്രീ ഭാവങ്ങളിലെ പുരുഷഗുണത്തെ ഓഷോ വിവരിക്കുന്നു. “ദി മാന്‍” എന്ന കൃതിയുടെ മലയാളം പരിഭാഷ
Sthree സ്ത്രീ
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
സ്ത്രീ എന്ന മഹാ സമസ്യയെ ഓഷോ ചുരുളഴിക്കുന്നു. ബന്ധങ്ങള്‍,കുടുംബം, വിവാഹം, രതി, ജനനനിയന്ത്രണം എന്നിവയിലെ ഓഷോവിയന്‍ നിലപാടുകള്‍. ഓഷോ രജനീഷിന്റെ മികച്ച കൃതികളിലൊന്ന്
Oru Kappu Chaya ഒരു കപ്പ് ചായ
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ

ഓഷോ രജനീഷ് സുഹൃത്തുക്കള്‍ക്കും, ശിഷ്യര്‍ക്കും അയച്ച കത്തുകളുടെ സമാഹാരം. കാലാതീതമായ വിജ്ഞാനശേഖരം
Tantrikatha, Athmeeyatha, Laimgikatha താന്ത്രികത, ലൈംഗികത, ആത്മീയത
Osho ഓഷോ
Mulberry Publications മള്‍ബറി പബ്ലിക്കേഷന്‍സ്
താന്ത്രികത, ലൈംഗികത, ആത്മീയത എന്നിവയില്‍ ഓഷോ ദര്‍ശിക്കുന്നതെന്തെന്ന് വിശദമാക്കുന്ന കൃതി.
Laimgikathayil Ninnum Athibodhathileykku ലൈംഗികതയില്‍ നിന്നും അതിബോധത്തിലേക്ക്
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
ഓഷോ രജനീഷിന്റെ ഏക്കാലത്തേയും മികച്ച ഗ്രന്ഥമായ സെക്സ് ടു സൂപ്പര്‍ കോണ്‍ഷ്യസ് മലയാളത്തില്‍ ലഭ്യമാകുന്നു. ജീവിതത്തിന്റെ ആനന്ദവും , ആഘോഷവും വെളിപ്പെടുത്തുന്ന കൃതി.