Monday, June 30, 2008

വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി






























പ്രതിഭാഷ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളിലൂടെ സമകാലികമലയാളകവിതയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ പ്രതിഭയാണ് വിഷ്ണുപ്രസാദ്.

നാട്ടുകാഴ്ചകളില്‍ നിന്നും, ചിരപരിചിതമായ പരിതസ്ഥിതികളില്‍ നിന്നും നാട്യരഹിതമായ ഭാഷയിലൂടെ അസാധാരണമായ ഉള്‍ക്കാഴ്‌ചകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷ്ണുപ്രസാദിന്റെ 34 കവിതകളുടെ സമാഹാരം.

പുസ്തകം ഓണ്‍ലൈന്‍ വാങ്ങുന്നതിനായി “ഈ ലിങ്ക്” സന്ദര്‍ശിക്കുക.
ഇപ്പോള്‍ www.smartneeds.com -ല്‍ നിന്ന് ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് പ്രസാധകരായ ഡെല്‍ഗേറ്റ് ബുക്സ് നല്‍കുന്ന 10% കിഴിവോടുകൂടി കവിയുടെ കയ്യൊപ്പുള്ള പുസ്തകം ലഭിക്കുന്നു.*
*ഓഫര്‍ ഇന്ത്യയ്ക്കകത്തേയ്ക്ക് അയയ്ക്കുന്ന കോപ്പികളില്‍ മാത്രം പരിമിതകാലത്തേക്ക് ലഭ്യം.

Wednesday, June 18, 2008

ചുവപ്പാണെന്റെ പേര്


ഹിജറവര്‍ഷത്തിന്റെ ആയിരാമാണ്ട് ആഘോഷവുമായി ബന്ധപ്പെട്ട് 16-)0 നൂറ്റാണ്ടില്‍ സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ ഒരു വിശിഷ്‌ട ഗ്രന്ഥം നിര്‍മ്മിക്കാനായി എനിഷ്‌ത്തേ എഫന്റിയെ ഏല്‍പ്പിക്കുന്നു. ഫ്രാങ്ക് രീതിയും, പരമ്പരാഗത പേര്‍ഷ്യന്‍ ഉസ്താദുമാരുടെ രീതിയും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെ ചിത്രകാരന്മാര്‍ക്കിടയില്‍ പരമ്പരകൊലപാതകങ്ങള്‍ നടക്കുന്നു. ബ്ലാക്ക്, സ്റ്റോര്‍ക്ക്, ബട്ടര്‍ഫ്ലൈ, ഓലീവ്, ഉസ്താത് ഉസ്മാന്‍, ഷെകുരേ, എസ്തര്‍.... ഇവരില്‍ ആരാണ് കൊലപാതകി? ആഖ്യാനത്തിന് പുതിയ മാനങ്ങള്‍ നല്‍കിയതും ഓട്ടോമന്‍ ചരിത്രം, ചിത്രകല എന്നിവയെ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്ന ഗ്രന്ഥം. 2006ല്‍ നോബല്‍ പ്രൈസ് നേടിയ എഴുത്തുകാരനാണ് ഓര്‍ഹന്‍ പാമുക്ക്.

ചാവൊലി


ഒരുപാടു ആഖ്യാതാക്കളിലൂടെയാണ്‌ നോവല്‍ സഞ്ചരിക്കുന്നത്‌ എന്നത്‌ ഇതിന്റെ രചനാ പ്രതേ്യകതയാണ്‌. അനവധി നാവുകളിലൂടെ, രഘൂത്തമന്റെ ഡയറി കുറിപ്പിലൂടെ കടന്നു വരുന്ന അനുഭവങ്ങള്‍, കേട്ടുകേഴ്‌വികള്‍, ചരിത്രവസ്‌തു സഞ്ചയമായ അഖ്യാനത്തിലൂടെ രണ്ടു നൂറ്റാണ്ടുകളുടെ ദേശചരിത്രം അനാവൃതമാകുന്നു. അഞ്ചു തലമുറകളുടെ ജീവിതം വൈവിധ്യപൂര്‍ണ്ണമായ തൊഴിലിടങ്ങളുടെ നേരുമായി നമുക്കു മുന്നില്‍ വന്നുനില്‍ക്കുന്നു. നെടുമങ്ങാടിന്റെ ഭാഷയെന്നതിനുപരി ജാതിമതഭേദമില്ലാത്ത ജനത ഉപയോഗിച്ചിരുന്ന ഭാഷായുടെ, അവരുടെ അസംബന്ധപ്പാട്ടുകളുടെ, കഥകളുടെ രേഖാസംസ്‌കരണവുമായി കൃതി മാറുന്നു.







ചാവൊലി
പി ഏ ഉത്തമന്‍
ഡി.സി. ബുക്‌സ്‌ കോട്ടയം