Tuesday, March 18, 2008

മയ്യഴിയുടെ നാടകം

നമ്മുടെ ഉത്തരാധുനിക ചര്‍ച്ചകള്‍, സാഹിത്യ കൃതികളെ പാടെ വിഗണിക്കുന്ന സ്ഥിതിയിലായിരുന്നെങ്കില്‍, ആധുനികതയില്‍ എല്ലാ പര്യാലോചനകളും സാഹിത്യ കൃതികളെ ഊന്നിക്കൊണ്ടായിരുന്നു. മലയാള സാഹിത്യത്തില്‍, ‘ ആധുനികത’യുടെ ഭിന്നമാനങ്ങളുള്ള ദാര്‍ശനികാവിഷ്കാരങ്ങളാണ് മുകുന്ദന്റെ കൃതികളില്‍. മുകുന്ദന്റെ മറ്റു രചനകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു രചനയാണ് ‘ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. നായക കഥാപാത്ര(ദാസന്‍)ത്തില്‍ ക്രമേണ പ്രബലമാകുന്ന ഒരു സ്വത്വപ്രതിസന്ധി ‘മയ്യഴി’യിലും നാം കാണുന്നുണ്ടെങ്കിലും അധിനിവേശം അധികാരം, ചരിത്രം, പ്രദേശം, സംസ്കാരം, മിത്ത് എന്നിങ്ങനെ ഭിന്ന ഘടകങ്ങള്‍ സമന്വയിക്കുന്ന ഒരു രചന എന്ന നിലയില്‍, ‘ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന കൃതിയുടെ വായനാസാധ്യതകള്‍ അവസാനിക്കുന്നില്ല.

‘ആത്മാവുകള്‍ വിഹരിക്കുന്ന വെള്ളിയാങ്കല്ല് ഒന്നു കണ്ടിട്ടു കാലമെത്രയോ ആയി. കടല്‍ക്കരയില്‍ ചെന്നിരുന്ന് പടിഞ്ഞാറോട്ട് നോക്കിയിരിക്കുമ്പോള്‍, സ്വന്തം മനസ്സ് അതിന്റെ എല്ലാ ഭൌതിക പ്രശ്നങ്ങളില്‍ നിന്നും മോചനം നേടിയിരുന്നു. മയ്യഴിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോ അച്ഛനെക്കുറിച്ചോ ചന്ത്രികയെക്കുറിച്ചോ ഒന്നുമുള്ള ചിന്തകള്‍ അപ്പോള്‍ മനസ്സിനെ അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ ഭാരം അപ്പോള്‍ അറിഞ്ഞിരുന്നില്ല. അങ്ങകലെ രജത ദ്വീപായി കാണുന്ന വെള്ളിയാങ്കല്ല് ജീവിച്ചിരിക്കവെ തന്നെ ആശ്വാസം പകര്‍ന്നു തരുന്നു.’

തികച്ചും വ്യത്യസ്ഥമായ രണ്ടു ദാര്‍ശനിക ധാരകളുടെ പരോക്ഷവും സംഘര്‍ഷാതമകവുമായ ഒരു സംവാദമായി നോവല്‍ മാറുന്നു. കാലം മയ്യഴിയിലവതരിപ്പിച്ച നാടകത്തിലെ എല്ലാ കഥാപാത്രങ്ങളെയും മിഴിവുറ്റതാക്കാന്‍ മുകുന്ദനു സാധിച്ചുവെന്നത് ചെറിയ കാര്യമല്ല

പുസ്തകം സ്മാര്‍ട്നീഡ്സില്‍ ലഭ്യമാണ്.

http://www.smartneeds.com/shpdetails.asp?ID=426





for malayalam books visit http://www.smartneeds.com

Thursday, March 13, 2008

ഏതു പുസ്തകവും ഒരു വിരല്‍ത്തുമ്പില്‍

നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതുപുസ്തകവും ഇപ്പോള്‍ സ്മാര്‍ട്നീഡ്സില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. Request Non-Listed Item ല്‍ ചെന്ന് ആവശ്യമുള്ള പുസ്തകങ്ങള്‍ ചേര്‍ത്താല്‍ മതിയാവും.