Wednesday, February 6, 2008

ഒരു ചുവടുകൂടി മുന്നോട്ട്..

പ്രിയമുള്ളവരേ,

ഇന്റര്‍നെറ്റിലെ എഴുത്തും വായനയും വഴി പരിചിതരായ മൂന്നു വ്യക്തികളുടെ സ്നേഹബന്ധത്തില്‍ നിന്ന് ഉടലെടുത്ത എളിയ സംരംഭമാണ് സ്മാര്‍ട്ട് നീഡ്‌സ്.


നിങ്ങളുടെ ആവശ്യങ്ങള്‍ നന്നായി മനസ്സിലാക്കി കാര്യക്ഷമവും സമയബന്ധിതവുമായ സേവനം ഉറപ്പുവരുത്തുകയാണ് 'വായനയുടെ, കാഴ്ചയുടെ, സംഗീതത്തിന്റെ പുതുവസന്തം’ എന്ന് ഞങ്ങള്‍ വിളിക്കപ്പെടാനിഷ്ടപ്പെടുന്ന സ്മാര്‍ട്ട് നീഡ്‌സിന്റെ അടിസ്ഥാനോദ്ദേശ്യം.

പുസ്തകങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് - പ്രത്യേകിച്ച് മലയാള സാഹിത്യം അപ്രാപ്യമായ, കേരളത്തിനു പുറത്ത് താമസിക്കുന്നവര്‍ക്ക് ഒരുകൈ സഹായം.

നിങ്ങളുടെ അഭിരുചിക്ക് യോജിച്ച പുസ്തകങ്ങള്‍, ചലചിത്രങ്ങള്‍, സംഗീതം തുടങ്ങിയവ അനായാസം വേഗത്തില്‍ കണ്ടെത്താന്‍ ഉതകും വിധം ലളിതമായി സംവിധാനിച്ചിട്ടുള്ളതാണ് സ്മാര്‍ട്ട് നീഡ്‌സ് വെബ് പോര്‍ട്ടല്‍. നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉടനടി പരിഹാരം നല്‍കാന്‍ ആവശ്യമായ സൌകര്യങ്ങളോടെ സദാ ജാഗരൂകരായ ഒരു ടീം സ്മാര്‍ട്ട് നീഡ്‌സിനു പിന്നിലുണ്ട്.
ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിന്റെ വി.പി.പി സേവനം ഉപയോഗപ്പെടുത്തി മുന്‍‌കൂര്‍ പണമീടാക്കാതെ തന്നെ ഇന്ത്യയിലെവിടെയും പുസ്തകങ്ങള്‍ എത്തിക്കുന്നു. ഇന്‍ഡ്യന്‍ സ്പീഡ് പോസ്റ്റ്, ബുക്ക് എയര്‍മെയില്‍, കൊറിയര്‍ സര്‍വീസ് എന്നിവ വഴി വിദേശത്തേക്കും പുസ്തകങ്ങളെത്തിക്കുന്നു.
ചെക്ക്/ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിങ്ങനെ പണമയയ്ക്കാന്‍ വിവിധ സൌകര്യങ്ങള്‍ സ്മാര്‍ട്ട് നെഡ്‌സിലുണ്ട്. കൂടുതല്‍ സഹായങ്ങള്‍ക്ക് http://www.smartneeds.com/contactus.asp സന്ദര്‍ശിക്കുക.

ചെറുതും വലുതുമായ എല്ലാ മലയാളം പ്രസാധകരുടെയും പുസ്തകങ്ങള്‍ വൈകാതെ ഉള്‍പ്പെടുത്തും.
പുസ്തകങ്ങളും സിഡികളും കൂടാതെ പ്രവാസിമലയാളികള്‍ക്ക് ഉപകാരപ്രദമായ പലവിധ സേവനങ്ങളും വരും മാസങ്ങളില്‍ സ്മാര്‍ട്നീഡ്സില്‍ ലഭ്യമായിത്തുടങ്ങും.

കാത്തിരിക്കുക, മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഞങ്ങള്‍ പ്രതീക്ഷയോടെ ചുവടു വെക്കുന്നു, ഈ നിമിഷം മുതല്‍..

അനുഗ്രഹിക്കുക.

എന്ന്,
ടീം സ്മാര്‍ട്ട് നീഡ്സ്
(ഇക്കാസ്, ദേവദാസ്, കുട്ടമ്മെനോന്‍)

==================================================
(KeyWords)
smartneeds, smartneeds.com,smart, needs, smart needs, online, online book store, e-shop, online malayalam books, online malayalam movies, malayalam,malayalam books, malayalam movies, malayalam music, kerala, kerala books, kerala movies, mallu movies, mallu books, mallu music, ebook, e-book,blog, blog books, smartneeds, smart needs,online bookstore kerala,buy malayalam books, buy cds

27 comments:

Mubarak Merchant said...

മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഞങ്ങള്‍ പ്രതീക്ഷയോടെ ചുവടു വെക്കുന്നു, ഈ നിമിഷം മുതല്‍..

അനുഗ്രഹിക്കുക.

എന്ന്,
ടീം സ്മാര്‍ട്ട് നീഡ്സ്
(ഇക്കാസ്, ദേവദാസ്, കുട്ടമ്മെനോന്‍)

kalesh said...

very good!
wish you all the best....

കൊച്ചുത്രേസ്യ said...

എല്ലാ ആശംസകളും..
ഈ പോസ്റ്റില്‍ തന്നിരിക്കുന്ന ലിങ്ക്സ്‌ ഒന്നും ഓപ്പണാവുന്നില്ലല്ലോ.ഇത്‌` ആ സൈറ്റിന്റെ പ്രശ്നമോ എന്റെ സിസ്റ്റത്തിന്റെ പ്രശ്നമോ!!

G.MANU said...

ആശംസകള്‍...
മലയാളം സുരക്ഷിതമായി അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള ഒരു കൈത്തിരിയായി തുടങ്ങി, സൂര്യ തേജസ്സോടെ ഇത് പടരട്ടെ...

ശ്രീലാല്‍ said...

എല്ലാ ഭാവുകങ്ങളും നേരുന്നു. !

ജാസൂട്ടി said...

ആശംസകള്‍...

വേണു venu said...

ഇക്കാസിനും ദേവ്ദാസ്സിനും കുട്ടന്‍‍ മേനോനും ആശംസകള്‍‍. നല്ല സംരംഭം. ബ്ലോഗേര്‍സിന്‍ VPP സൌകര്യം നല്‍കുന്നതു നന്നായിരിക്കും. പുസ്തകങ്ങളും സിഡിയും ഒക്കെ ഒരു ക്ലിക്കില്‍ ഓര്‍ഡറു ചെയ്യാനും അതു വരുമ്പോള്‍‍ തുക കൊടുക്കാനുമുള്ള സൌകര്യം ബ്ലോഗ്ഗെര്‍സിനു E mail confirmation കഴിഞ്ഞതിനു ശേഷം നല്‍കുന്നത് എന്നെ പോലെ ഉള്ളവര്‍ക്ക് കൂടുതല്‍ എളുപ്പവും സൌകര്യവും ആയിരിക്കും.
വീണ്ടും ആശംസകള്‍‍ നേരുന്നു.:)

കണ്ണൂരാന്‍ - KANNURAN said...

എല്ലാവിധ ആശംസകളും..

പ്രയാസി said...

അനുഗ്രഹിച്ചിരിക്കുന്നു..ഒപ്പം ആശംസകളും..:)

മഴത്തുള്ളി said...

ഇക്കാസ്, ദേവദാസ്, കുട്ടമ്മേനോന്‍ - പുതിയ സംരംഭത്തിന് ആശംസകള്‍.

ശ്രീ said...

നല്ല സംരംഭം തന്നെ.

എല്ലാ വിധ ആശംസകളും നേരുന്നു.
:)

ഗുണാളന്‍ said...

Congrtulationa and wish you all a great success.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

"ഒരു പുതിയ സ്വപ്നവുമായി ഒരു പുതിയ ആശയവുമായി ആശയപ്രകാശനത്തിനായി ഒരു പുതിയ വേദി"
നന്നായിരിക്കുന്നു ആശംസകള്‍,

അതുല്യ said...

ഇവിടെ ഈ സംരഭത്തിനും ആശംസകളെകാള്‍ കൂടുതല്‍ ആവശ്യം ആവശ്യക്കാരെയാണു. അത്‌ കൊണ്ട്‌ എല്ല്ലാരും അതിനും തയ്യാറാവണം മടിച്ച്‌ നില്‍ക്കാണ്ടേ.

ഇത്‌ പോലെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ഇപ്പോഴും മുന്‍കൈ എടുക്കുന്ന ഇക്കാസിനു ഒരുപാട്‌ അഭിനന്ദനങ്ങള്‍. ദേവദാസിനും കുട്ടന്മെനോനും ഒരോ പൂച്ചെണ്ട്‌ വീതവും.

Pls Remove Word Veri.

അങ്കിള്‍ said...
This comment has been removed by the author.
അങ്കിള്‍ said...

ഇക്കസോട്ടോ,

ചിന്ത.കോം ന്റെതാണെന്ന്‌ ഞാന്‍ തെറ്റിദ്ധരിച്ചു പോയി.

ചിന്തയില്‍ ആരെല്ലാമെന്ന്‌ എനിക്കറിയില്ലായിരുന്നു. ഇതിപ്പോള്‍ എല്ലാപേരും അടുത്ത്‌ പരിചയക്കാരല്ലേ. വേണ്ടി വന്നാല്‍ ക്രെഡിറ്റില്‍ പോലും പുസ്തകങ്ങള്‍ വാങ്ങാമെന്ന്‌ തോന്നുന്നു.

ഒരു ബാങ്ക്‌ അക്കൌണ്ട്‌ തുടങ്ങിയാല്‍ രൂപ അതിലോട്ട ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങുന്നതല്ലേ എളുപ്പം. ഈ വി.പി.പി യൊക്കെ അനാവശ്യചിലവാണ്.

ഏതായാലും, മെയില്‍ കിട്ടിയ ഉടന്‍ തന്നെ നമ്മുടെ ‘കൊടകരപുരാണ’ത്തിന്റെ ഒരു കോപ്പി ഞാന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്‌.

Introductory discount-ം കഴിച്ച്‌ പുസ്തകം പെട്ടെന്നിങ്ങയച്ചേ.

പുതിയ സംരംഭത്തിനു ആശംസകള്‍.

Ziya said...

ആശംസകള്‍
അഭിവാദ്യങ്ങള്‍!!!

ചെറുശ്ശോല said...

ഈ പുതിയ ആശയത്തിന് എല്ലാ നന്മകളും നേരുന്നു

മന്‍സുര്‍ said...

സ്‌മാര്‍ട്ട്‌ നീഡ്‌സ്‌...

ഒരു ചുവടല്ല...ഒരുപാട്‌ മുന്നോട്ടാണ്‌ സഞ്ചരികുന്നത്‌.
നല്ലൊരു ആശയമെന്ന്‌ പറയാതെ വയ്യ. കുറചു നാല്‍ മുന്‍പ്‌
മമ്മുട്ടിയുടെ ഒരു പുസ്തകം നാട്ടില്‍ നിന്നും ഇങ്ങോട്ട്‌ വരുത്താന്‍ ശ്രമിചിരുന്നു. കഴിഞ്ഞില്ല.
ഇനിയിപ്പോ....അതും ഇവിടെ സഫലമാവുകയാണ്‌.

നാം ഇഷ്ടപ്പെടുന്ന പുതിയ പുസ്തകങ്ങള്‍ മിതമായ പോസ്റ്റല്‍ ചര്‍ജിലൂടെ നമ്മുടെ കൂട്ടുക്കാര്‍ തന്നെ അയചു തരുന്ന ഈ സംവിധാനം പ്രശംസനീയം

എല്ലാ ഭാവുകങ്ങളും നേരുന്നു

അടുത്ത്‌ നാട്ടില്‍ വരുന്നു...സന്ദര്ശിക്കാന്‍ കൂടുതലറിയാന്‍ താല്‍പര്യപ്പെടുന്നു...

നന്‍മകള്‍ നേരുന്നു

കുറുമാന്‍ said...

ഇതിന്റെ പിന്നിലെ എല്ലാവര്ര്ക്കും ആശംസകള്‍. ഈ സംരംഭം ഒരു മഹാ വിജയമാകട്ടെ എന്നാശംസിക്കുന്നു.

എന്റെ ഓര്‍ഡര്‍ വഴിയെ വരുന്നുണ്ട്.

ശ്രീവല്ലഭന്‍. said...

നല്ല സംരംഭം... വിജയാശംസകള്‍!

മയൂര said...

ഈ സംരംഭം ഒരു മഹാ വിജയമാകുവാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു...

വിനോദ്, വൈക്കം said...
This comment has been removed by the author.
വിനോദ്, വൈക്കം said...

നന്നായിവരട്ടെ ത്രിമൂര്‍ത്തികളെ...
എല്ലാ ആശംസകളും...

ഹരിയണ്ണന്‍@Hariyannan said...

ഇക്കാസ്,കുട്ടന്മേനോന്‍,ദേവദാസ്...
മൂന്നാള്‍ക്കും പുത്തന്‍ സംരംഭത്തിന്റെ വളര്‍ച്ചക്കായുള്ള ആശംസകള്‍!!

ഓര്‍ഡര്‍ വഴിയേ അയക്കുന്നുണ്ട്!
ദുബായില്‍ ഏജന്‍സി കൊടുക്കുമ്പോള്‍ നമ്മളെ പരിഗണിക്കണേ.. :)

ശെഫി said...

ഭാവുകങള്‍

അങ്കിള്‍ said...

ഇക്കസോട്ടോ,
‘കൊടകരപുരാണം’ ഇന്ന്‌ വി.പി.പി ആയിട്ട്‌ കിട്ടി; തകരാറൊന്നും കൂടാതെ. നന്ദി.