
അങ്ങനെ മറ്റൊരു കാത്തിരിപ്പുകൂടി അവസാനിക്കുന്നു.
ഒരു വാക്ക്, ഓര്‍ത്താല്‍ത്തന്നെ ചിരി വിടരുന്ന ഒരു വാക്ക്. ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അതാണ് ‘കൊടകരപുരാണം’.
ആസ്വാദകരുടെ ഏറെനാള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഏതുതിരക്കിലും മനസ്സിനെ തണുപ്പിക്കാന്‍ പാകത്തില്‍ ചിരിയുടെ മുല്ലമൊട്ടുകളുമായി കൊടകരപുരാണം വീണ്ടുമെത്തുന്നു, പുസ്തകരൂപത്തില്‍.
210 പേജുകളിലായി നാല്‍പ്പത് കഥകളാണ് ഇത്തവണ വിശാലമനസ്കന്‍ നമുക്ക് സമ്മാനിക്കുന്നത്.
“കൊടകരപുരാണത്തെ സാഹിത്യത്തിന്റെ ഏതു ശാഖയിലെ തളിരാക്കി മാറ്റണം എന്ന കാര്യത്തില്‍ ആര്‍ക്കും പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ കഴിയില്ല. കാരണം, പറഞ്ഞും പ്രയോഗിച്ചും ചെയ്തും പോന്ന ഒരു കൊമ്പിലും ഇതുവരെ പൂക്കാത്ത ഒന്നാണത്. അല്ലെങ്കില്‍ എല്ലാ കൊമ്പിലും പൂക്കുന്ന ഒന്ന്. പക്ഷേ, ഇതൊരു തുടക്കമാണ്. ജീവിതത്തില്‍ കഥയില്ലാത്തവരും കവിതയില്ലാത്തവരുമായി കഴിഞ്ഞിരുന്ന ‘എല്ലാവരും തൃശൂര്‍ക്ക് പോയി, ഞാനും പോയി’ എന്നു പറഞ്ഞിരുന്ന അക്ഷരങ്ങള്‍ മണക്കുന്ന അകങ്ങളില്ലാതിരുന്ന ഭൂരിപക്ഷത്തിന്റെ കഥകളെഴുതുന്ന ഒരാള്‍! പ്രസാധകനും എഡിറ്ററും അവതാരികയും പഠനവും ഒന്നുമില്ലാതെ വായനക്കാരന്റെ മുന്നില്‍ എഴുത്തുകാരന്‍ സ്വയം തുറന്നുവച്ച പേജില്‍ ബ്ലോഗിലെ സൃഷ്ടി വായിക്കപ്പെടുമ്പോള്‍, അതില്‍ ഒരു തരം ബാധ്യതയുടെയും നേര്‍ത്ത അകലം പോലും സൃഷ്ടിക്കുന്നില്ല. ഈ ബാധ്യതയില്ലായ്മ ഭാഷയ്ക്കുകൂടി കൈവരുന്നതാണ് സജീവ് എടത്താടന്‍ എന്ന വിശാലമനസ്കനെ ഇത്രയും ജനപ്രിയനാക്കി മാറ്റുന്നത്.”
-മാതൃഭൂമി ആഴ്ചപ്പതിപ്പ്
പുസ്തകത്തിന് ഇന്ത്യയില്‍ വില രൂ. 149.95
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. തപാല്‍/കൊറിയര്‍ ചിലവടക്കം പരമാവധി 190/- രൂപയ്ക്ക് ഇന്ത്യയിലെ ഏത് വിലാസത്തിലും പുസ്തകം നിങ്ങള്‍ക്ക് ലഭിക്കും.
പുസ്തകം ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം.
ഓര്‍ക്കുക, കോപ്പികള്‍ പരിമിതമാണ്.
13 comments:
ആസ്വാദകരുടെ ഏറെനാള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഏതുതിരക്കിലും മനസ്സിനെ തണുപ്പിക്കാന്‍ പാകത്തില്‍ ചിരിയുടെ മുല്ലമൊട്ടുകളുമായി കൊടകരപുരാണം വീണ്ടുമെത്തുന്നു, പുസ്തകരൂപത്തില്‍.
കൊടകരപുരാണം റീലോഡഡ്!!!
ആഹ്ലാദകരമായ വാര്‍ത്ത!
എനിക്ക് വേണം ഒന്ന് ഇപ്പോള്‍ തന്നെ!
നല്ല വാര്‍ത്ധ
hahaha... best best!!!
My hearty congrats!!
kuttoos, 1 copy enikk!
നാട്ടുവഴികളും അവിടത്തെ മനുഷ്യരുടെ കുഞ്ഞുകാര്യങ്ങളും അതിലെ നർമ്മവും അന്യമാകാതെ നിലനിർത്തുവാൻ ചുരുങ്ങിയപക്ഷം അക്ഷരങ്ങളാക്കി സൂക്ഷിക്കുവാൻ ഈ ഉദ്യമം ഉപകരിക്കും....
കൊടകരയുടെ മുഖം മാറുകയാണ് സജീവ് എടത്താടൻ ജീവിച്ച ആസ്വദിച്ച,അനുഭവിച്ച ചുറ്റുപാടുകൾ ഒന്നൊന്നായി ആധുനികത കവർന്നെടുക്കുന്നു...കഥാകാരനു ഒത്തിരി ഓർമ്മകൾ സമ്മാനിച്ച, ജീവിതത്തിന്റെ ആദ്യദശകങ്ങൾ ചിലവഴിച്ച വീടും പോലും ഇന്ന് അവിടെ കാണുവാൻ കഴിയില്ല..... പലപ്പോഴും ഉൾക്കാഴ്ചയില്ലാത്ത വികസനം നഷ്ടപ്പെടുത്തുന്നതെന്തെന്ന് അറിയുവാൻ കൊടകരപുരാണം വായിച്ചതിനു ശേഷം ഇന്നത്തെ കൊടകരയിലൂടെ ഒന്ന് സഞ്ചരിക്കുക...
സജീവേട്ടനു എല്ലാവിധ ആശംസകളും
Visalan,
I started reading your blog recently and got addicted to it. Has completed kodakara puranam and now reading Dubai days. Hats off to you excellent & simple narration and simply superb Simileys.
I looked for kodakara puranam 1 in almost all the book stores in Trivandrum but couldnt get a copy.
I tried to purchase KP. Reloaded through the site, But if didnt go further beyond "Add to cart".
How can i purchase a copy of your both books? I badly want to share it with my family who doesnt want to sit infront of a computer to read.
Once again thanks for all the good feelings & memories that we get by reading your blog.
Dear Sanju,
On the order page, Click on add to cart. You will be taken to the checkout page. Click on VPP Checkout and fill up the order form and click submit order. You will see a confirmation page.
If you find any difficulty doing this, please send a mail to order.smartneeds@gmail.com
നല്ല വാര്‍ത്ത നല്ല കാര്യം. പഴയ പതിപ്പ് കിട്ടാനില്ലായിരുന്നു
(‘വില രൂ. 149.95‘ ഇതെന്താ ‘ബാറ്റാ’ കമ്പനി ആണോ പുസ്തക പ്രസാധകര്‍??) :) :)
"നിച്ചും വേനം ഒരെന്നം"....
ഇന്ത്യക്ക് പുറത്തു കിട്ടാന്‍ ഒരു മാര്‍ഗോമില്ലേ?
ഈ രണ്ടാമത്തെ കുട്ടിയുടെ പ്രസവവാര്‍ത്ത ഞങ്ങള്‍ സന്തോഷത്തോടെ കേട്ടിരിക്കുന്നു. ഇനി ഇവളെ വളര്‍ത്തുക എന്നത് ഞങ്ങളുടെ കൂടെ ജോലിയാണല്ലോ. ഇവളുടെ കളിയും ചിരിയും, കരച്ചിലും, പിഴിച്ചിലും, എല്ലാം കാണാന്‍ കാത്തിരിക്കുന്നു.
വിശാലം......എന്നാല്‍ ഇനി മൂന്നാമത്തെതിന്റെ പണിക്ക് കയറിക്കോ...
ഇന്‍ഡ്യയില്‍ മാത്രമേ ഇതു കിട്ടത്തൊള്ളല്ലേ?? ഞാന്‍ അതറിയാതെ ഒരു ഓര്‍ഡര്‍ പ്ലേസ് ചെയ്തിരുന്നു!!! പറ്റുമെങ്കില്‍ അയക്കുക.
Post a Comment