
അങ്ങനെ മറ്റൊരു കാത്തിരിപ്പുകൂടി അവസാനിക്കുന്നു.
ഒരു വാക്ക്, ഓര്‍ത്താല്‍ത്തന്നെ ചിരി വിടരുന്ന ഒരു വാക്ക്. ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അതാണ് ‘കൊടകരപുരാണം’.
ആസ്വാദകരുടെ ഏറെനാള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഏതുതിരക്കിലും മനസ്സിനെ തണുപ്പിക്കാന്‍ പാകത്തില്‍ ചിരിയുടെ മുല്ലമൊട്ടുകളുമായി കൊടകരപുരാണം വീണ്ടുമെത്തുന്നു, പുസ്തകരൂപത്തില്‍.
210 പേജുകളിലായി നാല്‍പ്പത് കഥകളാണ് ഇത്തവണ വിശാലമനസ്കന് നമുക്ക് സമ്മാനിക്കുന്നത്.
“കൊടകരപുരാണത്തെ സാഹിത്യത്തിന്റെ ഏതു ശാഖയിലെ തളിരാക്കി മാറ്റണം എന്ന കാര്യത്തില്‍ ആര്‍ക്കും പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ കഴിയില്ല. കാരണം, പറഞ്ഞും പ്രയോഗിച്ചും ചെയ്തും പോന്ന ഒരു കൊമ്പിലും ഇതുവരെ പൂക്കാത്ത ഒന്നാണത്. അല്ലെങ്കില്‍ എല്ലാ കൊമ്പിലും പൂക്കുന്ന ഒന്ന്. പക്ഷേ, ഇതൊരു തുടക്കമാണ്. ജീവിതത്തില്‍ കഥയില്ലാത്തവരും കവിതയില്ലാത്തവരുമായി കഴിഞ്ഞിരുന്ന ‘എല്ലാവരും തൃശൂര്‍ക്ക് പോയി, ഞാനും പോയി’ എന്നു പറഞ്ഞിരുന്ന അക്ഷരങ്ങള്‍ മണക്കുന്ന അകങ്ങളില്ലാതിരുന്ന ഭൂരിപക്ഷത്തിന്റെ കഥകളെഴുതുന്ന ഒരാള്‍! പ്രസാധകനും എഡിറ്ററും അവതാരികയും പഠനവും ഒന്നുമില്ലാതെ വായനക്കാരന്റെ മുന്നില്‍ എഴുത്തുകാരന് സ്വയം തുറന്നുവച്ച പേജില്‍ ബ്ലോഗിലെ സൃഷ്ടി വായിക്കപ്പെടുമ്പോള്‍, അതില്‍ ഒരു തരം ബാധ്യതയുടെയും നേര്‍ത്ത അകലം പോലും സൃഷ്ടിക്കുന്നില്ല. ഈ ബാധ്യതയില്ലായ്മ ഭാഷയ്ക്കുകൂടി കൈവരുന്നതാണ് സജീവ് എടത്താടന്‍ എന്ന വിശാലമനസ്കനെ ഇത്രയും ജനപ്രിയനാക്കി മാറ്റുന്നത്.”
-മാതൃഭൂമി ആഴ്ചപ്പതിപ്പ്
പുസ്തകത്തിന് ഇന്ത്യയില്‍ വില രൂ. 149.95
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. തപാല്‍/കൊറിയര്‍ ചിലവടക്കം പരമാവധി 190/- രൂപയ്ക്ക് ഇന്ത്യയിലെ ഏത് വിലാസത്തിലും പുസ്തകം നിങ്ങള്‍ക്ക് ലഭിക്കും.
പുസ്തകം ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം.
ഓര്‍ക്കുക, കോപ്പികള്‍ പരിമിതമാണ്.