‘ആത്മാവുകള്‍ വിഹരിക്കുന്ന വെള്ളിയാങ്കല്ല് ഒന്നു കണ്ടിട്ടു കാലമെത്രയോ ആയി. കടല്ക്കരയില് ചെന്നിരുന്ന് പടിഞ്ഞാറോട്ട് നോക്കിയിരിക്കുമ്പോള്‍, സ്വന്തം മനസ്സ് അതിന്റെ എല്ലാ ഭൌതിക പ്രശ്നങ്ങളില്‍ നിന്നും മോചനം നേടിയിരുന്നു. മയ്യഴിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോ അച്ഛനെക്കുറിച്ചോ ചന്ത്രികയെക്കുറിച്ചോ ഒന്നുമുള്ള ചിന്തകള്‍ അപ്പോള്‍ മനസ്സിനെ അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ ഭാരം അപ്പോള്‍ അറിഞ്ഞിരുന്നില്ല. അങ്ങകലെ രജത ദ്വീപായി കാണുന്ന വെള്ളിയാങ്കല്ല് ജീവിച്ചിരിക്കവെ തന്നെ ആശ്വാസം പകര്‍ന്നു തരുന്നു.’
തികച്ചും വ്യത്യസ്ഥമായ രണ്ടു ദാര്‍ശനിക ധാരകളുടെ പരോക്ഷവും സംഘര്ഷാതമകവുമായ ഒരു സംവാദമായി നോവല്‍ മാറുന്നു. കാലം മയ്യഴിയിലവതരിപ്പിച്ച നാടകത്തിലെ എല്ലാ കഥാപാത്രങ്ങളെയും മിഴിവുറ്റതാക്കാന്‍ മുകുന്ദനു സാധിച്ചുവെന്നത് ചെറിയ കാര്യമല്ല
പുസ്തകം സ്മാര്‍ട്നീഡ്സില്‍ ലഭ്യമാണ്.
http://www.smartneeds.com/shpdetails.asp?ID=426
for malayalam books visit http://www.smartneeds.com