ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Tuesday, February 19, 2008
സ്നേഹത്തിന്റെ താളുകള്‍
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Thursday, February 14, 2008
വാലന്റൈന്‍ ഡേ സ്പെഷ്യല്‍
(1) മലയാളത്തിലെ പ്രണയകവിതകള്‍
DC Books ഡിസി ബുക്ക്സ്
സമാഹരണം : VR Sudheesh വി ആര് സുധീഷ്
പ്രണയം ജ്വലിക്കുന്ന കവിതകളുടെ സമാഹാരം
(2) വിശ്വപ്രശസ്ത പ്രണയകഥകള്‍
DC Books ഡിസി ബൂക്സ്
പരിഭാഷ : ഗീതാലയം ഗീതാകൃഷ്ണന്‍ Geetha Krishnan
പ്രേമം എന്ന തീഷ്ണവികാരത്തിന്റെ മുഖമുദ്രയേന്തുന്ന സൃഷ്ടികള്‍
(3) മലയാളത്തിലെ പ്രണയകഥകള്‍
DC Books ഡിസി ബൂക്സ്
സമാഹരണം : വി ആര് സുധീഷ് VR Sudheesh
വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍ അനില്‍കുമാര്‍ വരെ ഉള്ളവരുടെ തിരഞ്ഞെടുത്ത പ്രണയകഥകള്‍.
(4)ഖലീല്‍ ജിബ്രാന്റെ പ്രണയ ലേഖനങ്ങള്‍
Papeon Pub. പാപ്പിയോണ്‍ പബ്ലിക്കേഷന്‍സ്
പ്രണയത്തിന്റെ അവദൂതന് ഖലീല്‍ ജിബ്രന്റെയും, ഈജിപ്ഷ്യന്‍ എഴുത്തുകാരി മേസിയാദോവിന്റെയും കുറിപ്പുകള്‍.
Friday, February 8, 2008
സ്മാര്‍ട്ട് ന്യൂസ്: അഗ്രഗേറ്റര്‍
സ്മാര്ട്ട്നീഡ്സ്.കോം എന്ന പോര്‍ട്ടലില്‍ ഒരു അഗ്രഗേറ്റര്‍ സംവിധാനം കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം ശ്രദ്ധയില്‍ പെടുത്തുന്നു..
http://www.smartneeds.com/blog/aggr.php എന്ന ലിങ്കില്‍ ഇത് കാണാവുന്നതാണ്.
പുതിയ ബ്ലോഗ് പോസ്റ്റുകള്‍, കമെന്റുകള്‍, മലയാളം ബ്ലോഗുകള്‍ എന്നിവയും, മാതൃഭൂമി, യാഹൂമലയാളം തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളും ഉള്‍പ്പെടുത്തിയതാണ് നിലവിലെ അഗ്രഗേറ്റര്‍.
ഇത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.
-- സ്മാര്ട്ട്നീഡ്സ് ടീം
Wednesday, February 6, 2008
ഒരു ചുവടുകൂടി മുന്നോട്ട്..
ഇന്റര്‍നെറ്റിലെ എഴുത്തും വായനയും വഴി പരിചിതരായ മൂന്നു വ്യക്തികളുടെ സ്നേഹബന്ധത്തില്‍ നിന്ന് ഉടലെടുത്ത എളിയ സംരംഭമാണ് സ്മാര്‍ട്ട് നീഡ്സ്.
നിങ്ങളുടെ ആവശ്യങ്ങള്‍ നന്നായി മനസ്സിലാക്കി കാര്യക്ഷമവും സമയബന്ധിതവുമായ സേവനം ഉറപ്പുവരുത്തുകയാണ് 'വായനയുടെ, കാഴ്ചയുടെ, സംഗീതത്തിന്റെ പുതുവസന്തം’ എന്ന് ഞങ്ങള്‍ വിളിക്കപ്പെടാനിഷ്ടപ്പെടുന്ന സ്മാര്‍ട്ട് നീഡ്സിന്റെ അടിസ്ഥാനോദ്ദേശ്യം.
പുസ്തകങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് - പ്രത്യേകിച്ച് മലയാള സാഹിത്യം അപ്രാപ്യമായ, കേരളത്തിനു പുറത്ത് താമസിക്കുന്നവര്‍ക്ക് ഒരുകൈ സഹായം.
നിങ്ങളുടെ അഭിരുചിക്ക് യോജിച്ച പുസ്തകങ്ങള്‍, ചലചിത്രങ്ങള്‍, സംഗീതം തുടങ്ങിയവ അനായാസം വേഗത്തില്‍ കണ്ടെത്താന്‍ ഉതകും വിധം ലളിതമായി സംവിധാനിച്ചിട്ടുള്ളതാണ് സ്മാര്‍ട്ട് നീഡ്സ് വെബ് പോര്‍ട്ടല്‍. നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉടനടി പരിഹാരം നല്കാന് ആവശ്യമായ സൌകര്യങ്ങളോടെ സദാ ജാഗരൂകരായ ഒരു ടീം സ്മാര്‍ട്ട് നീഡ്സിനു പിന്നിലുണ്ട്.
ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിന്റെ വി.പി.പി സേവനം ഉപയോഗപ്പെടുത്തി മുന്‍കൂര്‍ പണമീടാക്കാതെ തന്നെ ഇന്ത്യയിലെവിടെയും പുസ്തകങ്ങള്‍ എത്തിക്കുന്നു. ഇന്‍ഡ്യന്‍ സ്പീഡ് പോസ്റ്റ്, ബുക്ക് എയര്‍മെയില്‍, കൊറിയര്‍ സര്‍വീസ് എന്നിവ വഴി വിദേശത്തേക്കും പുസ്തകങ്ങളെത്തിക്കുന്നു.
ചെക്ക്/ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിങ്ങനെ പണമയയ്ക്കാന്‍ വിവിധ സൌകര്യങ്ങള്‍ സ്മാര്‍ട്ട് നെഡ്സിലുണ്ട്. കൂടുതല്‍ സഹായങ്ങള്‍ക്ക് http://www.smartneeds.com/contactus.asp സന്ദര്‍ശിക്കുക.
ചെറുതും വലുതുമായ എല്ലാ മലയാളം പ്രസാധകരുടെയും പുസ്തകങ്ങള്‍ വൈകാതെ ഉള്‍പ്പെടുത്തും.
പുസ്തകങ്ങളും സിഡികളും കൂടാതെ പ്രവാസിമലയാളികള്‍ക്ക് ഉപകാരപ്രദമായ പലവിധ സേവനങ്ങളും വരും മാസങ്ങളില്‍ സ്മാര്‍ട്നീഡ്സില്‍ ലഭ്യമായിത്തുടങ്ങും.
കാത്തിരിക്കുക, മലയാളത്തിന്റെ സാംസ്കാരിക രംഗത്ത് ഞങ്ങള്‍ പ്രതീക്ഷയോടെ ചുവടു വെക്കുന്നു, ഈ നിമിഷം മുതല്‍..
അനുഗ്രഹിക്കുക.
എന്ന്,
ടീം സ്മാര്‍ട്ട് നീഡ്സ്
(ഇക്കാസ്, ദേവദാസ്, കുട്ടമ്മെനോന്‍)
==================================================
Monday, February 4, 2008
New Arrival

A beautiful Oil Painting by Mohammed Aslam.
He is an upcoming artist from Cochin.
Now doing Bachelor of Fine arts from Sri. Sankara Sanskrit University, Kaladi.
You can buy this painting at www.smartneeds.com